പത്തനംതിട്ട : ആറൻമുള നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിക്കാതെ വന്ന ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് മതിയായ സുരക്ഷയില്ലെന്ന പരാതിയുമായി യു.ഡി.എഫ് ചീഫ് ഇലക്ഷൻ കോ- ഓർഡിനേറ്റർ അഡ്വ.എ.സുരേഷ് കുമാർ.
ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ചുമതല സിവിൽ പോലീസ് ഉദ്യോഗസ്ഥനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞ അലംഭാവമാണെന്നും എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ സുരക്ഷാ ചുമതല ഏല്‍പ്പിക്കണമെന്നും അഡ്വ.എ.സുരേഷ് കുമാർ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊടുന്തറയിലുള്ള കെട്ടിടത്തിന്റെ സുരക്ഷ എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനല്‍കി.