Saturday, April 20, 2024 10:27 am

ബാംബു കര്‍ട്ടന്‍ ഇടാനെത്തി വൃദ്ധയെ ഭീഷണിപ്പെടുത്തി 59,500 രൂപ കൈക്കലാക്കിയ നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ബാംബു കര്‍ട്ടന്‍ ഇടാനെത്തി വൃദ്ധയെ ഭീഷണിപ്പെടുത്തി 59,500 രൂപയുടെ ചെക്ക് വാങ്ങി ബാങ്കില്‍ നിന്ന് പണം കൈക്കലാക്കിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനത്തില്‍ ബൈജു (30), ചക്കുവള്ളി വടക്ക് മിനി ഭവനത്തില്‍ സുധീര്‍ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മന്‍സിലില്‍ അജി (46), ചക്കുവള്ളി പോരുവഴി കൊച്ചു തെരുവ് താഴെ തുണ്ടില്‍ ബഷീര്‍ (50) എന്നിവരാണ് പിടിയിലായത്. ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തു.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ ദിവസം രാവിലെ 8.30ന് മാവേലിക്കര കൊറ്റാര്‍കാവില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ വീട്ടിലെത്തിയ സംഘം ബാംബു കര്‍ട്ടന്‍ ഇടാന്‍ പീസ് ഒന്നിന് 570 രൂപ നല്‍കിയാല്‍ മതി എന്നു പറഞ്ഞു. കര്‍ട്ടന്‍ ഇടാന്‍ താത്പര്യം ഇല്ലെന്ന് വൃദ്ധ പറഞ്ഞെങ്കിലും വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതികള്‍ സിറ്റൗട്ട് മുഴുവന്‍ ബാംബു കര്‍ട്ടനിട്ടശേഷം 59500 രൂപയുടെ ബില്ല് നല്‍കി. അത്രയും പണം കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി ചെക്കെഴുതി വാങ്ങിച്ചു.

പ്രതികളില്‍ ഒരാള്‍ ബാങ്കില്‍ പോയി പണം കൈപ്പറ്റിയ ശേഷമാണ് വൃദ്ധയുടെ വീട്ടില്‍ നിന്ന് മറ്റ് പ്രതികള്‍ പോയത്. സമാന സംഭവങ്ങള്‍ പലസ്ഥലത്തും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ.ആര്‍.ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞ് ചക്കുവള്ളിയില്‍ എത്തിയപ്പോഴേക്കും അവര്‍ കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് ശൂരനാട്ടെ ഒളിത്താവളം കണ്ടെത്തി 4 പേരെയും പിടികൂടുകയായിരുന്നു.

കൂടുതല്‍ സ്ഥലങ്ങളില്‍ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ മാവേലിക്കര സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. എസ്.ഐമാരായ അംശു, പി.എസ്.അലി അക്ബര്‍, സി.പി.ഒമാരായ വിനോദ് കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടിയേക്കും

0
കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍...

ഒഡീഷയിൽ  ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ; ഏഴ് പേരെ കാണാതായി

0
ന്യൂഡൽഹി: ഒഡീഷയിലെ ജാർസുഗുഡയിൽ മഹാനദി നദിയിൽ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ...

കാ​പ്പ നി​യ​മ പ്ര​കാ​രം പ്രതിയെ നാ​ടു​ക​ട​ത്തി

0
ക​ല്‍​പ്പ​റ്റ: നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തി....

കടമ്മനിട്ടയിൽ അടവി ചടങ്ങുകൾ കഴിഞ്ഞു

0
കടമ്മനിട്ട : കടമ്മനിട്ടയിൽ അടവി ചടങ്ങുകൾ കഴിഞ്ഞു. ആർപ്പോ വിളികളിൽ കരയുടെ...