മലയാറ്റൂര്‍ തീര്‍ത്ഥാടനം ; പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോവിഡ് ആശങ്ക ഒഴിവായ സാഹചര്യത്തില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനം. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. റോജി .എം. ജോണ്‍ എം എല്‍ എ യും സന്നിഹിതനായിരുന്നു.

കേന്ദ്രത്തില്‍ ഉണ്ടാകാനിടയുള്ള ജനത്തിരക്ക് പരിഗണിച്ച്‌ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ സംഘടനകള്‍, തദ്ദേശ സ്ഥാപനം , ഇടവകകള്‍, ഹരിത കര്‍മസേന എന്നിവര്‍ സംയുക്തമായി പ്രദേശത്ത് ശുചീകരണ യജ്ഞവും സംഘടിപ്പിക്കും. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തും. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ വിശുദ്ധ വാരാചരണം നടത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പിനോട് മെഡിക്കല്‍ ടീമിനെ നല്‍കണമെന്നും മുഴുവന്‍ സമയ സേവനം ഉറപ്പുവരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ വോളന്റിയേഴ്സിനെ നിയോഗിച്ച്‌ മാലിന്യം നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

ഗതാഗത നിയന്ത്രണത്തിനും പാര്‍ക്കിംഗ് സംബന്ധിച്ച ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ ഗതാഗത നിയന്ത്രണ വകുപ്പിനെ ചുമതലപ്പെടുത്തി. യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി തിരുനാള്‍ ദിവസങ്ങളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കും.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനുമോള്‍ ബേബി , മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന്‍ , ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രവികുമാര്‍ മീണ, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് അനൂജ് പലിവാള്‍ , മലയാറ്റൂര്‍ പള്ളി വികാരി റവ.ഫാദര്‍ വര്‍ഗ്ഗീസ് മണവാളന്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വൈദികര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...