മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 15 വരെയാണ് നിരോധനാജ്ഞ. മുംബൈ പോലീസാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്ന് പോലീസ് അറിയിച്ചു.
രാത്രിസമയത്ത് കണ്ടെയ്‌ന്മെന്റ് സോണിനു പുറത്തും ഇതു ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണായ അശോക് ഉത്തരവില്‍ പറയുന്നു. കണ്ടെയ്‌ന്മെന്റ് സോണിനു പുറത്ത് രാത്രി കാലത്ത് ആരും പുറത്തിറങ്ങരുതെന്നും ഉത്തരവിലുണ്ട്. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരമാണ് ഉത്തരവ്.





























