യുഎൻ ഏജൻസികൾ ഉൾപ്പെടെ ഫലസ്തീൻ സഹായ സംഘടനകൾക്ക്​ വിലക്ക് ; ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകം

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: യുഎൻ ഏജൻസികൾ ഉൾപ്പെടെ 37 ഫലസ്തീൻ സഹായ സംഘടനകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകം. ഗസ്സയിൽ സ്ഥിതി ആപൽക്കരമാകുമെന്ന്​ മനുഷ്യാവകാശ സംഘടനകൾ ആശങ്കയറിച്ചു. ഇസ്രായേൽ ആക്രമണത്തിൽ രണ്ട്​ പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിനുമേൽ ആയുധ ഉപരോധം വേണമെന്ന്​ യൂറോപ്യൻ യൂണിയനോട്​ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. ഹമാസ്​ ബന്ധം ആരോപിച്ച്​ യു.എൻ ഏജൻസികൾ ഉൾപ്പെടെ 37 അന്താരാഷ്ട്ര എൻജിഒകളുടെ ലൈസൻസ്​ റദ്ദാക്കിയ ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം.

രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധവും സമീപകാല പ്രകൃതിക്ഷോഭവും തകർത്ത ഗസ്സയിൽ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതാകും ഈ​ നീക്കം. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ മെഡിക്കൽ കെയർ ചാരിറ്റിയായ എംഎസ്എഫ് അടക്കമുളളവക്കാണ് വിലക്ക്. യുഎൻ ചാർട്ടറിന്​ വിരുദ്ധമായ തീരുമാനമാണിതെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഇതോടെ കൂടുതൽ തീവ്രമാകുമെന്നും ആംനസ്റ്റി ഉൾപ്പെടെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. അതിനിടെ, റഫ ക്രോസിങ് വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...