കനത്തമഴ മൂലം കോടിക്കണക്കിന് രൂപയുടെ നേന്ത്രവാഴ കൃഷി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കുറഞ്ഞ സമയം കൊണ്ട് അളവിൽ കൂടുതൽ മഴ ലഭിച്ചതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് മടിക്കൈയിലെ കർഷകർ. കോടിക്കണക്കിന് രൂപയുടെ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്. കൃഷി നാശം ഉണ്ടായ പ്രദേശങ്ങളിൽ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രതീക്ഷിച്ചതിൽ കൂടുതൽ അളവിൽ മഴ, കുറഞ്ഞ സമയം കൊണ്ട് പെയ്തതാണ് കാസർഗോഡ് മടിക്കൈയിൽ കൃഷി ചെയ്യുന്ന നിരവധി നേന്ത്ര വാഴകൾ നശിക്കുവാൻ കാരണം. കൃഷിസ്ഥലങ്ങളിൽ വെള്ളം കയറി. ദിവസങ്ങളായി കനത്തുപെയ്ത മഴയിലും, കാറ്റിലും, വാഴകൾ പകുതിയും ഒടിഞ്ഞുവീണും, ബാക്കിയായത് വെള്ളം കെട്ടി നിന്ന് പഴുത്തുണങ്ങി നിലംപൊത്തുകയാണ്.

കാസർഗോഡിൻ്റെ വാഴത്തോട്ടമായ മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ് എന്നിവിടങ്ങളിലാണ് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി കെ സ്മിതാ നന്ദിനിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മൂപ്പെത്താത്ത കുലകൾ സഹകരണ സംഘങ്ങളിലൊ മൊത്ത കച്ചവടക്കാർ വാങ്ങുന്നില്ലെന്ന് കർഷകർ പറഞ്ഞു. വിളവിന് പാകമാവാത്ത വാഴകളാണ് നശിച്ചവയിലേറേയും. കഴിഞ്ഞ വർഷങ്ങളിൽ ജൂൺ പകുതിയാകുമ്പോഴേക്കും വിളവെടുപ്പ് കഴിഞ്ഞിരുന്നു. നേരത്തെ എത്തിയ മഴയും പാടങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തതുമാണ് കർഷകരെ ദുരിതത്തിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...

പാൽ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി

0
മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന്...

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...