ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം ; ജോയിൻറ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിൻറ് കൗൺസിൽ റാന്നി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റാന്നി പഞ്ചായത്ത് ഹാളിൽ ചേർന്ന കൺവെൻഷൻ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ അനിൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നിശ്ചയിക്കണമെന്നും കുടിശ്ശികയായ അനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ പരിഷ്കരിക്കേണ്ട ശമ്പള പരിഷ്കരണ തീയതി കഴിഞ്ഞ വർഷം ജൂലൈ ആയിരുന്നു ഒരു വർഷം പിന്നിട്ടിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിക്കാത്തത് ജീവനക്കാരുടെ മേഖലയിൽ അസംതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.

മേഖല പ്രസിഡൻറ് ശിവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി എസ് മനോജ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ഷാജഹാൻ, ജില്ലാ കൗൺസിൽ അംഗം മനോജ് മോൻ എം ജി, ജില്ല വനിതാ കമ്മറ്റി സെക്രട്ടറി അമ്പിളി എസ് ജി, മേഖല ജോയിൻ സെക്രട്ടറി നൗഫൽ കെ കരീം എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്നിന് പത്തനംതിട്ടയിൽ നടക്കുന്ന ജില്ലാ മാർച്ചിലും ധർണ്ണയിലും ജൂലൈ 9ന് നടക്കുന്ന പൊതുപണിമുടക്കിലും ജില്ലയിലും മുഴുവൻ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...