വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമായ വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പു കൃഷി വിളവ് എടുത്തു തുടങ്ങി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളകര്‍ഷകസംഘം പത്തനംതിട്ട ഏരിയ പ്രസിഡന്റും ഓമല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ അഡ്വ. മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കരിമ്പു കൃഷി ആരംഭിച്ചത്.

വാഴമുട്ടം ശര്‍ക്കര എന്ന പേരില്‍ വിപണിയില്‍ ഉത്പന്നം എത്തിക്കുവാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കരിമ്പു കൃഷി വ്യാപിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കരിമ്പില്‍ നിന്നും നിര്‍മിക്കുന്ന ശര്‍ക്കരക്ക് നല്ല നിറവും തരിയും ഗുണമേന്മയും ഉണ്ട്. അതോടൊപ്പം, മായം ചേരാത്ത നല്ല ശര്‍ക്കര വിപണിയില്‍ എത്തിക്കുവാന്‍ കരിമ്പു കര്‍ഷക കൂട്ടായ്മക്ക് കഴിയുമെന്നതിനാല്‍ പഞ്ചായത്ത് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...