ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ര്‍ അണക്കെട്ട് തുറന്നു ; ജനങ്ങള്‍ ജാഗ്രത പാലിക്കണo

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ര്‍ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ര്‍ 10 സെ​ന്റി​മീ​റ്റ​റാണ് ഉയര്‍ത്തിയത്. സെ​ക്ക​ന്‍​ഡി​ല്‍ 8.50 ഘനയടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 773.60 മീറ്ററാണ്. 775.600 മീറ്ററാണ് പരമാവധി സംഭരണശേഷി. ജ​ല​നി​ര​പ്പ്‌ അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ല്‍ ആ​യ 774 മീ​റ്റ​റി​ലേ​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ എ​ത്തിയിരുന്നു. നേരത്തെ, ജലനിരപ്പ് 772.50 മീറ്ററില്‍ എത്തിയതോടെ ബ്ല്യൂ അലര്‍ട്ടും 773 മീറ്ററില്‍ എത്തിയതോടെ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.

അണക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറത്തറ, തരിയോട്, പനമരം പഞ്ചായത്തുകളെയാണ് ബാധിക്കുക. ഇവിടെ പ്രത്യേക യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി ബാ​ണാ​സു​ര അണക്കെട്ട് തുറന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...