തിരുവനന്തപുരം: കവര്‍ച്ചക്കേസില്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ഇയാളുള്ളത്. മണികണ്ഠന് എന്ന മറ്റൊരു തടവുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജയിലിലെ മറ്റെല്ലാവരും കോവിഡ് നെഗറ്റീവ് ആണ്. 2013ല്‍ തിരുവനന്തപുരത്തെ പ്രവാസിയുടെ വീട്ടില്‍ നിന്നും മുപ്പതു ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് പിടിയിലായത്.