ലഹരി ഇടപാട് ; രാഗിണി രണ്ടാം പ്രതി : വിവേക് ഒബ്റോയിയുടെ ബന്ധുവും പ്രതിപട്ടികയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. കേസില്‍ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണിയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്ന മൂന്നാം പ്രതി.

ലഹരി ഇടപാടില്‍ കന്നട ചലച്ചിത്ര മേഖലയിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് സിനിമാ രംഗത്തെ ആളുകളുമായുള്ള ഇടപാടിന്റെ തെളിവുകളും സിസിബിക്ക് ലഭിച്ചിട്ടുണ്ട്. നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു.

നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായി അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശി പലതവണ ഇടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ബെംഗളൂരു നഗരത്തില്‍ ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ആന്റി നാര്‍ക്കോട്ടിക്‌സ് വിങ്ങും വ്യാപകമായി റെയ്ഡുകള്‍ നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...