അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യാത്രാ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയിൽ പിടിയിൽ . ബംഗ്ലാദേശ് മൊതിഹാർ ദാനയിൽ സുജൻ ഷെയ്ക്ക് (41) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് പാൻകാർഡുൾപ്പടെയുള്ള ഇന്ത്യൻ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വർഷമായി ബംഗാൾ സ്വദേശിയെന്ന വ്യാജേന നടുവട്ടത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. 2010 ൽ ആണ് യാത്ര രേഖകൾ ഒന്നുമില്ലാതെ കേരളത്തിലെത്തിയത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരികയാണ്.

ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്. ഐമാരായ കെ.കെ ഷബാബ്, സാബു .എം പീറ്റർ , ബാബു, എ.എസ്.ഐ റജി, എസ്.സി.പി. ഒ അനിൽകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇയാൾക്ക് ഇന്ത്യൻ രേഖകൾ ലഭിച്ചതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...