ധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാറിന്റെ തലവനായ മുഹമ്മദ് യൂനുസ്. കഴിഞ്ഞ വർഷത്തെ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടന പരിഷ്‍കരിക്കുന്നതിനായി തയ്യാറാക്കിയ ‘ജൂലൈ ചാർട്ടറി’ൽ ദേശീയ ഹിതപരിശോധന നടത്തുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ‘ജൂലൈ നാഷനൽ ചാർട്ടർ’ നടപ്പാക്കൽ ഉത്തരവ് ഇടക്കാല സർക്കാർ അംഗീകരിച്ചിരുന്നു. ഹിതപരിശോധനാ ഫലത്തെ ആശ്രയിച്ച് അത് നടപ്പിലാക്കുമെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ‘ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിൽ എല്ലാ പൗരന്മാർക്കും വിജയകരമായി മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിൽ നീതിയുക്തവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർഥിക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























