ഷാർജ : ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു. ഇരു ടീമും ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് നിൽക്കുകയാണ്. ഇന്ന് തോൽക്കുന്ന ടീം സൂപ്പർ 12-ൽ നിന്ന് പുറത്താകും. നിലവിലെ ജേതാക്കളായ വിൻഡീസ് ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റപ്പോൾ ബംഗ്ലാദേശ് ശ്രീലങ്കയോടും ഇംഗ്ലണ്ടിനോടും തോറ്റു.
വെടിക്കെട്ട് ബാറ്റിങ് നിരയുള്ള വിൻഡീസിന് അതിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയും ബാറ്റിങ് നിര ഫോമിലെത്തിയില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീം വിൻഡീസാകും. ലങ്കയ്ക്കെതിരേ ബംഗ്ലാദേശിന് തിരിച്ചടിയായത് ബൗളർമാരായിരുന്നു. ഫീൽഡിങ് പിഴവുകളും അവർക്ക് തിരിച്ചടിയായി.