ബേക്കറിയില്‍ നിന്നും പണവും ബൈക്കുമായി കടന്ന ജീവനക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കിഴക്കമ്പലത്തെ ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നുകളഞ്ഞ കടയിലെ ജീവനക്കാരന്‍ പോലീസ് പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട് പോലീസിന്‍റെ പിടിയിലായത്. ജോലിക്ക് കയറിയശേഷം എല്ലാവരുടേയും വിശ്വാസം ആർജ്ജിച്ച് അവിടെനിന്നും മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13-ാം തീയതി  കിഴക്കമ്പലത്തുനിന്ന് പണവും  ബൈക്കുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.

പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജില്‍ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ആലുവയിൽ വിൽപ്പന നടത്തിയതായി പ്രതി പോലിസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇയാൾക്ക് 2005 മുതൽ തൃശ്ശൂർ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശ്ശൂർ വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലായി പതിനാറ് മോഷണ കേസുകളുണ്ട്.

മൂന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി ഷാജൻ, എസ്ഐ കെ.ടി ഷൈജൻ, എഎസ്ഐ കെ.എ നൗഷാദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൽ മനാഫ്, കെ.എ അഫ്സൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...