നടിയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ; കുറ്റം ഏറ്റുപറഞ്ഞ് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ധാക്ക : കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ദിവസങ്ങള്‍ക്കു ശേഷം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശി നടിയായ റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് ഷെഖാവത്ത് അലിയെ പോലീസ് പിടികൂടി. ഇയാളെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റൈമയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ പോലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം ഏറ്റുപറയുകയായിരുന്നു.

ധാക്കയിലെ കേരാനിഗഞ്ജ് പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷെഖാവത്ത് കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് സമ്മതിച്ചത്. ഇയാള്‍ക്കൊപ്പം സുഹൃത്ത് അബ്ദുള്ള ഫര്‍ഹാദ് എന്നയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച്‌ സൂംടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ ബംഗ്ലാദേശി നടന്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിരവധി ബംഗ്ലാദേശ് മാധ്യമങ്ങളും ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെങ്കിലും പോലീസ് ഇതിനെ സംബന്ധിച്ച്‌ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല.

നടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ നിരവധി പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് വെച്ച്‌ കൊലപാതം നടത്തി പാലത്തിനു സമീപം മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. 1998 ല്‍ പുറത്തിറങ്ങിയ ബംഗ്ലാദേശി ചിത്രം ബര്‍ത്തമാനിലൂടെയാണ് റൈമ അഭിനയരംഗത്തേക്ക് എത്തുന്നത്. ഇരുപത്തിയഞ്ചോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും ഇവര്‍ ഭാഗമായിട്ടുണ്ട്.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാവിലെയാണ് നടിയെ കാണാതാകുന്നത്. ഭാര്യയെ കാണാനില്ലെന്ന് ഷെഖാവത്ത് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹേം കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...