വ്യാജ രേഖകളുമായി മണ്ണടിയില്‍ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വ്യാജ രേഖകള്‍ ചമച്ച് ജില്ലയില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിയെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘവും ഏനാത്ത് പോലീസും ചേര്‍ന്ന് പിടികൂടി. ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി നിമായി ദാസ് സർദാർ (52) ആണ് പിടിയിലായത്. ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണ്ണടി മുല്ലവേലി ജംഗ്ഷനില്‍ രാജേഷ്‌ എന്നയാളുടെ വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. പശ്ചിമബംഗാള്‍ സ്വദേശിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട് വാടകയ്ക്ക് എടുത്തത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് വ്യക്തമായത്.

ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ട് (2025) പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഏഴു വർഷത്തിലധികമായി കേരളത്തിൽ എത്തിയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വന്നിരുന്ന ഇയാള്‍ മൂന്നുമാസത്തില്‍ അധികമായി മണ്ണടിയിലാണ് താമസം. ഇയാളിൽനിന്ന് വ്യാജമായി നിർമ്മിച്ചതും പശ്ചിമ ബംഗാളിലെ വിലാസത്തിൽ ഉള്ളതുമായ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

പശ്ചിമബംഗാൾ സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഉദയംപള്ളി സ്വദേശിയാണ് എന്ന വിലാസമാണ് ഇയാൾ വീട് വാടകക്ക് എടുക്കാനായി നൽകിയിരുന്നത്. ഏനാത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷിജി കെ., എസ്.ഐ രാഹുല്‍ ചന്ദ്രന്‍, എ.എസ്.ഐ ശിവപ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ സജി കുമാർ, കലേഷ്, മഹേഷ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...