ജില്ലയില്‍ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് നിയന്ത്രണം ; ശബരിമല തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ നിലവിലുള്ള പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത്  ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പത്തനംതിട്ട ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു. എന്നാൽ ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആളൊഴിഞ്ഞ വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

വനമേഖലയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അനാവശ്യമായി വാഹനം നിർത്തി വിശ്രമിക്കുകയോ താമസിക്കുകയോ ചെയ്യരുതെന്നും അധികൃതർ അനുവദിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളും വിശ്രമകേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്നും തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളച്ചാട്ടങ്ങൾ, പുഴകൾ, തോടുകൾ, ചെറുകുളങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതും നിരോധിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കുവാനും പാടില്ല. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്നും അധികൃതര്‍ പറഞ്ഞു.

അധികൃതരുടെ മുന്നറിയിപ്പുകളും പോലീസ്, വനം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങൾ എന്നിവയുടെ നിർദേശങ്ങളും ശബരിമല തീര്‍ഥാടകര്‍ കർശനമായി പാലിക്കണം. പ്രതികൂല കാലാവസ്ഥയിൽ അനാവശ്യ യാത്രകളും കാഴ്ച കാണുന്നതിനായുള്ള ഇടവേളകളും ഒഴിവാക്കണം. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉടൻ പോലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിക്കുവാനും തീര്‍ഥാടകര്‍ തയ്യാറാകണം. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും തീർഥാടകരും ജാഗ്രത പാലിക്കുകയും പോലീസിന്റെയും മറ്റ് അധികൃതരുടെയും നിർദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയോര മേഖലയിലേയ്ക്കുള്ള രാത്രി യാത്രയ്ക്ക് ഓഗസ്റ്റ് എട്ടു വരെ നിരോധനം

0
പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ്...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി...

വ്യാജ രേഖകളുമായി മണ്ണടിയില്‍ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍

0
അടൂര്‍ : വ്യാജ രേഖകള്‍ ചമച്ച് ജില്ലയില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ്...

ജില്ലയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ നദിയില്‍ ഇറക്കുന്നതിന് നിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാം...