മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചു ; കൊച്ചി പീഡനക്കേസിലെ ഇരയായ ബംഗ്ലാദേശുകാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. അടുത്തിടെ പ്രവർത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശുകാരിയെ ജഗത കൊച്ചിയിലെത്തിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലേക്ക് കൊണ്ടുവന്ന യുവതി പിന്നീട് ഇരയാകേണ്ടി വന്നത് കൊടിയ ചൂഷണത്തിനാണ്. ഒരുദിവസം നിരവധിപ്പേർക്ക് ഇവരെ ജഗത കാഴ്ചവച്ചതായാണ് പോലീസിന് ലഭിച്ചവിവരം. ബംഗ്ലാദേശുകാരിയെ പണം കൊടുത്ത് വാങ്ങിയതല്ലെന്നാണ് ജഗതയുടെ മൊഴി.വാട്സ്ആപ്പിൽ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്രിലായ വിപിന് ജെഗിതയുമായി സൗഹൃദമുണ്ട്. രണ്ടുതവണ ഇടപ്പള്ളിയിലെ വാടകവീട്ടിൽ പോയിട്ടുണ്ടെന്നും യുവതി ദുരിതങ്ങൾ തുറന്നുപറഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഇയാളുടെ മൊഴി. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിപിന്റെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് നഗരത്തിലെ മറ്റ് മാംസക്കച്ചവട റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. കേസിൽ പോലീസ് അന്വേഷിക്കുന്ന മൂന്ന് യുവതികളിൽ ഒരാൾ 22കാരിയുടെ ബന്ധുവാണെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...