കോഴിക്കോട്ട് വൻ ലഹരിവേട്ട; എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: റെയിൽവെ സ്റ്റേഷന് സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. നരിക്കുനി കണ്ടോത്ത്പാറ സ്വദേശി മനയിൽ തൊടുകയിൽ മുഹമദ് ഷഹ്വാൻ, പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് പി. എന്നിവരാണ് പിടിയിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺ അസി. കമ്മിഷണർ ടി.കെ. അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡൽഹിയിൽനിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന ​ലഹരിവസ്തുവാണ് പരിശോധയിൽ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരും. പിടിയിലായവർ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിർത്തി ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിടികൂടിയ ഷഹ്വാന്റെ പേരിൽ ബാലുശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...