ബാംഗ്ലൂർ : ബാംഗ്ലൂർ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒമ്പതാം തവണയാണ് ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ നേരത്തെ അഭിഭാഷകന്‍ കോടതി നിർദേശപ്രകാരം സമർപ്പിച്ചിരുന്നു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.
അച്ഛനെ ശ്രുശ്രൂഷിക്കാന്‍ നാട്ടില്‍ പോകുന്നതിനായി ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷിന്റെ അപേക്ഷ. നേരത്തെ കേസിലെ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.