സംവരണം സംബന്ധിച്ച് വന്‍പ്രക്ഷോഭം കര്‍ണാടകയില്‍ ബിജെപി വട്ടം ചുറ്റുന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സംവരണം സംബന്ധിച്ച് വന്‍പ്രക്ഷോഭം. ബിജെപി വട്ടം ചുറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പട്ടികജാതി വിഭാഗമായ ബ‍ഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായത്‌. മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി.

പ്രബലരായ ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഓര്‍ക്കാപ്പുറത്തു കിട്ടിയ പ്രഹരമായി പട്ടികജാതി വിഭാഗമായ ബ‍ഞ്ചാരകളുടെ പ്രതിഷേധം. സംരവണത്തോത് നിശ്ചിയിക്കുന്നതോടെ പട്ടികജാതി പട്ടികയില്‍ നിന്നുപുറത്തുപോകുമെന്നാണ് ഇവരുടെ ഭയം. മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു.

ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബ‍ഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇപ്പോഴത്തെ സമരങ്ങള്‍ യെഡിയൂരപ്പയെ ഒതുക്കാന്‍ ബിജെപിക്ക് അകത്തു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.23% വരുന്ന ദലിത് വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ എതിരാകുമെന്ന സൂചനകളെത്തിയതോടെ പ്രശ്നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാണ്. സംവരണത്തോത് നിശ്ചയിക്കുന്നതോടെ പട്ടികയില്‍ പുറത്തുപോകുമെന്ന് ആശങ്കയുള്ള കൊറച്ച, കോറമ, ബോവി സമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് തടയാനാണ് ഊര്‍ജിത ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...