പ്രചോദാത്മക യുവതലമുറ നാളെയുടെ സമ്പത്ത് – വൈ എം സി എ

For full experience, Download our mobile application:
Get it on Google Play

നെടുങ്ങാടപ്പള്ളി: യുവജനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്ന സഹചര്യം വർദ്ധിച്ച് വരുന്ന ഇക്കാലത്ത് നാടിനെ സ്നേഹിക്കുവാനും അവരുടെ ഭാവി കരുപിടിപ്പിക്കുവാനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാവണമെന്നും നല്ല നാളെക്ക് വേണ്ടി പ്രചോദിപ്പിക്കുന്ന യുവ മനസ്സുകളെ രൂപപെടുത്തുവാൻ ഇടയാകണമെന്നും മൂല്യബോധമുള്ള തലമുറ വളർന്നു വരേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ് പറഞ്ഞു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ സംസ്ഥന തലത്തിൽ സംഘടിപ്പിച്ച യുവജന സംഗമം നെടുങ്ങാടപ്പള്ളി സി എസ് ഐ പള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള റീജണൻ ട്രഷറാർ പി.എം തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തി. വികാരി റവ. ജോർജ് മാത്യു, റീജണൽ യൂത്ത് വുമൺ ചിൽഡ്രൻ കൺസേൺ കമ്മറ്റി ചെയർമാൻ വർഗീസ് കരിക്കലാൻ , തിരുവല്ല സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ , ജനറൽ കൺവീനർ ജോജി പി. തോമസ്, റീജണൽ യൂണി വൈ ചെയർമാൻ ലാബി ജോർജ്, റീജണൽ അസിസ്റ്റൻറ് സെക്രട്ടറി അജുൻ ഈപ്പൻ വർഗീസ്, കെ.സി മാത്യു, മല്ലപ്പള്ളി വൈ എം സി എ പ്രസിഡൻ്റ് കോര മാത്യൂസ്, പ്രോഗ്രാം കൺവീനർ ജോൺ മാത്യു വടക്കേപ്പറമ്പിൽ, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി ജോർജി റമോ ജോൺ,രൂത്ത് എലിസബേത്ത് നൈനാൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം...

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...