ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു ; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓൺലൈനിൽ നിന്ന് ടവ്വൽ ഓർഡർ ചെയ്ത 70-കാരി തട്ടിപ്പിനിരയായി. 1,160 രൂപയ്‌ക്ക് ആറ് ടവ്വലുകളാണ് ഒരു ഇ കൊമേഴസ് സൈറ്റിലൂടെ ഓർഡർ ചെയ്തത്. എന്നാൽ 8.30 ലക്ഷം രൂപയാണ് ഇടപാടിനിടയിൽ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.1,169 രൂപ പണം അടച്ചപ്പോൾ സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും 19,005 രൂപയാണ് നഷ്ടമായത്. ഉടൻ തന്നെ ബാങ്ക് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നാലെ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ നിർദ്ദേശിക്കുകയും അതുൾപ്പെടെ അയാൾ പറഞ്ഞ എല്ലാ നിർദേശങ്ങളും സ്ത്രീ പാലിച്ചു.

തുടർന്ന് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കൂടെ നഷ്ടമായി.കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ ഏകദേശം 7,10,995 ലക്ഷം രൂപ കൂടി അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലോക്കാണ് പണം എത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോയിരിക്കുന്നത്. തട്ടിപ്പുകാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...