കോണ്‍ഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കാൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാ‍ര്‍ട്ടി ഇൻകംടാക്സ് അതോറിറ്റിയെ സമീപിച്ചതായി അജയ് മാക്കാൻ അറിയിച്ചു.

210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകംടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കാൻ വ്യക്തമാക്കി. ‘കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെടുന്നത്. ക്രൗണ്ട് ഫണ്ടിങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു’. ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ ഇന്ത്യയില്‍ പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും അജയ് മാക്കൻ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...