സാമ്പത്തിക ബാധ്യത : കുടുംബത്തിന്‍റെ വായ്പാക്കുടിശ്ശിക അടച്ച് നല്‍കി ബാങ്ക് ജീവനക്കാര്‍ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : അസുഖവും സാമ്പത്തിക ബാധ്യതക കാരണം ജീവിതം വഴി മുട്ടിയ കുടുംബത്തിന് വായ്പക്കുടിശ്ശിക അടച്ച് നല്‍കി ബാങ്ക് ജീവനക്കാര്‍ മാതൃക. എരവട്ടൂര്‍ പടപ്പനാട്ട് മീത്തല്‍ ഗിരീഷ് കുമാറിനാണ് കേരളാ ബാങ്ക് പേരാമ്പ്ര ശാഖാ ജീവനക്കാര്‍ സഹായഹസ്തം നീട്ടിയത്. കാന്‍സര്‍ ബാധിതനായി നാല് ശസ്ത്രക്രിയകള്‍ക്ക് ഗിരീഷ് കുമാറിന് വിധേയനാകേണ്ടിവന്നിരുന്നു.

ചികിത്സാ സഹായക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഇതിനെല്ലാമുള്ള വലിയ തുക കണ്ടെത്തി സഹായിച്ചത്. ഇതിനിടയിലാണ് 2016-ല്‍ ഗിരീഷ് കുമാര്‍ എടുത്തിരുന്ന 45,000 രൂപയുടെ വായ്പ കുടിശ്ശികയായിരുന്നത്. പലിശയടക്കം 90,000 രൂപയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഗിരീഷ് കുമാറിന് ജോലിക്കൊന്നും പോകാനാകാതെ വന്നതോടെ തിരിച്ചടയ്ക്കാന്‍ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല.

കുടിശ്ശിക പിരിച്ചെടുക്കുന്നതിന്‍റെ ഭാഗമായി ബ്രാഞ്ച് മാനേജര്‍ പി. റീനയും ഏരിയ മാനേജര്‍ സജിത് കുമാറും വീട്ടിലെത്തിയപ്പോഴാണ് ഗിരീഷ് കുമാറിന്‍റെ അവസ്ഥ നേരില്‍ക്കണ്ടത്. ഓടിട്ട വീട് മേല്‍ക്കൂര പൊളിഞ്ഞ് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു. തിരിച്ചടവിനെക്കുറിച്ചൊന്നും സംസാരിക്കാതെ തിരികെയെത്തിയ മാനേജര്‍ ജീവനക്കാരോട് ഇക്കാര്യം പങ്കുവെച്ചു.

തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് തുകയെടുത്ത് വായ്പ തീര്‍പ്പാക്കി ആധാരം കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. ചെറിയൊരു സമ്മാനവും നല്‍കിയാണ് ജീവനക്കാര്‍ കുടുംബത്തെ യാത്രയാക്കിയത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗിരീഷ് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് ആധാരം കൈമാറി. യോഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ.കെ. വിജയന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കെ.കെ. പ്രേമന്‍, ഏരിയ മാനേജര്‍ കെ.കെ. സജിത് കുമാര്‍, ബ്രാഞ്ച് മാനേജര്‍ പി. റീന, സീനിയര്‍ മാനേജര്‍ സി.എം. പ്രദീപ് കുമാര്‍, കെ. സരസ്വതി തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...