ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും പണയപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും പണയപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തൃശൂര്‍ കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ബി.ഐയുടെ തൃശൂര്‍ കാറളം ശാഖയിലെ ഉദ്യോഗസ്ഥന്‍ സുനില്‍ ജോസ് അവറാന് എതിരെയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ബാങ്കിന്‍റെ ഓഡിറ്റിലാണ് ഇതു വ്യക്തമായത്. ഉദ്യോഗസ്ഥനേയും മാനേജരേയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ബാങ്കിന്‍റെ ഇന്റലിജന്‍സ് വിഭാഗം പ്രത്യേക അന്വേഷണം തുടങ്ങുകയും ചെയ്തു. എഴുപത്തിയാറു പായ്ക്കറ്റ് സ്വര്‍ണ പണയ ഉരുപ്പടികള്‍ ഇയാള്‍ വീണ്ടും പണയപ്പെടുത്ത രണ്ടു കോടി എഴുപത്തിയാറു ലക്ഷം രൂപ തിരിമറി നടത്തിയതായാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ബാങ്കില്‍ പണയപ്പെടുത്തി ഉരുപ്പടികള്‍ സുരക്ഷിതമാണെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്‍റെ അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...