സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കാന്‍ താല്‍പര്യമില്ല : ശ്രീധരന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും രണ്ട് കൂട്ടരും വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.

അത് ചെയ്താല്‍ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താല്‍പ്പര്യമുണ്ടാവില്ല. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണെങ്കില്‍ പിന്നീട് ചര്‍ച്ചയില്‍ കാര്യമില്ലെന്നും പി.എസ് ശ്രീധരന്‍ പിള്ള  പ്രതികരിച്ചു. അനുനയ ശ്രമം ഇനിയും തുടരും. പക്ഷെ രാഷ്ട്രീയ വിവാദമാക്കുന്ന കാര്യത്തിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ആര് തീര്‍ത്താലും പ്രശ്‌നം തീരണമെന്നേയുള്ളൂ. മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിലും പ്രശ്‌നമില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഞങ്ങളെ സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാവിലെ യാക്കോബായ സുറിയാനി സഭ മെത്രാപൊലീഞ്ഞ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശ്രീധരന്‍ പിള്ള.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...