ബലപരിശോധനകൾ കഴിഞ്ഞ സാഹചര്യത്തിൽ വൈറ്റില പാലം തുറക്കണം – ജേക്കബ് തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈറ്റില പാലത്തിന്‍റെ നിർമാണം പൂർത്തിയായി, ബലപരിശോധനകൾ കഴിഞ്ഞ സാഹചര്യത്തിൽ പൗരൻമാർക്ക് ഉപയോഗിക്കാൻ തുറന്നു കൊടുക്കാത്തത് അവരുടെ അവകാശങ്ങളെ ലംഘിക്കലാണെന്നു മുൻ ഡിജിപി ജേക്കബ് തോമസ്. കൺസ്യൂമർ ഈസ് ദ കിങ് – ഉപഭോക്താവാണ് രാജാവ് എന്നാണ് മാനേജ്മെന്റ് തത്വം. ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുകയാണു മാനേജ്മെന്റിന്റെ ഉത്തരവാദിത്തം. മാനേജ്മെന്റിനു പകരം സർക്കാരിന്റെ കാര്യമെടുത്താൽ പൗരനു സന്തോഷം നൽകുകയും അവരുടെ ജീവിതം ആയാസരഹിതമാക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്. വൈറ്റില പാലത്തിന്റെ പണിക്ക് എത്രയോ വർഷം കാലതാമസമുണ്ടായി. അങ്ങനെയൊരു പാലം തുറന്നു കൊടുക്കുന്നതു തടഞ്ഞാൽ അതു സ്ഥാപിത താൽപര്യമാണ്.

പാലം ഉപയോഗയോഗ്യമല്ലെങ്കിലോ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടെങ്കിലോ തടയാം. അല്ലെങ്കില്‍ എന്തിനാണ് തടയുന്നത്?. പൗരനു സമയം ലാഭിച്ചു പാലത്തിലൂടെ സഞ്ചരിക്കുകയെന്നതാണു സർക്കാർ ഉദ്ദേശ്യമെങ്കിൽ തുറക്കണം. ജനാധിപത്യത്തിൽ പൗരനാണു മാസ്റ്റർ. പാലം പണി കഴിഞ്ഞ അന്നു തന്നെ തുറക്കേണ്ടതായിരുന്നു.

വിവാദമായ പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തത് ഈ സർക്കാരാണ്. ഉദ്ഘാടനം ചെയ്യുന്നവർക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടാകേണ്ടതാണ്. ‘ഇതാ പാലം തുറന്നു, നിങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാം’–എന്ന സന്ദേശമാണ് സർക്കാർ നൽകേണ്ടത്. ഉദ്ഘാടനത്തിന്റെ അർഥം രാഷ്ട്രീയ പ്രചാരണമാകരുത്. ജനങ്ങളുടെ പണമുപയോഗിച്ചു നിർമാണം നടത്തുമ്പോൾ കാര്യശേഷിയുള്ള ആളായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടത്. വിദേശത്തൊക്കെ അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്യുന്നത് എൻജിനീയർമാരാണ്. അല്ലെങ്കില്‍ എന്ത് വിശ്വാസ്യതയുണ്ടാകും. നിർമാണത്തിൽ പ്രശ്നമുണ്ടാകുമ്പോൾ തുറന്നു കൊടുത്തവർ കയ്യും കഴുകി തങ്ങൾക്ക് ഒന്നും അറിയില്ല എന്നു പറയുന്നതാണ് നാട്ടിലെ അവസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...