സാമ്പത്തിക ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മാര്‍ച്ചില്‍ എട്ട് ദിവസം വരെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.

മാര്‍ച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍

മാര്‍ച്ച് 2 (ഞായര്‍) – അവധി

മാര്‍ച്ച് 7 (വെള്ളി): ചാപ്ചാര്‍ കുട്ട് – മിസോറാമില്‍ ബാങ്കുകള്‍ അടച്ചിരിക്കും.

മാര്‍ച്ച് 8 (രണ്ടാം ശനിയാഴ്ച) – അവധി.

മാര്‍ച്ച് 9 (ഞായര്‍) – അവധി

മാര്‍ച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാല്‍ പൊങ്കാലയും – ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും

മാര്‍ച്ച് 14 (വെള്ളി): ഹോളി – ത്രിപുര, ഒഡീഷ, കര്‍ണാടക, തമിഴ്നാട്, മണിപ്പൂര്‍, കേരളം, നാഗാലാന്‍ഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധി

മാര്‍ച്ച് 15 (ശനി): ഹോളി – അഗര്‍ത്തല, ഭുവനേശ്വര്‍, ഇംഫാല്‍, പട്‌ന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും.

മാര്‍ച്ച് 16 (ഞായര്‍) – അവധി

മാര്‍ച്ച് 22 (നാലാം ശനിയാഴ്ച): അവധി

മാര്‍ച്ച് 23 (ഞായര്‍) – അവധി

മാര്‍ച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ര്‍ – ജമ്മുവില്‍ ബാങ്കുകള്‍ അടച്ചിടും.

മാര്‍ച്ച് 28 (വെള്ളി): ജുമാത്-ഉല്‍-വിദ – ജമ്മു കശ്മീരിലെ ബാങ്കുകള്‍ അടച്ചിടും.

മാര്‍ച്ച് 30 (ഞായര്‍) – അവധി

മാര്‍ച്ച് 31 (തിങ്കളാഴ്ച): റംസാന്‍- മിസോറാം, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...