റാന്നിയിൽ ഒരു കുടുംബത്തിന് മുഴുവൻ ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; ഇറച്ചികടയിൽ പരിശോധന നടത്തി അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ ഒരു കുടുംബത്തിന് മുഴുവൻ ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ മനുവിന്റെ വീട്ടിലും ഇറച്ചികടയിലും ആരോഗ്യവകുപ്പ് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും എത്തി പരിശോധന നടത്തി. കടയ്ക്ക് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നത്. കൂടാതെ ഹെല്‍ത്ത് കാര്‍ഡും ഇല്ലായിരുന്നു. അഞ്ചു ദിവസത്തിനകം ഇതെല്ലാം ഹാജരാക്കാന്‍ കടയുടമയ്ക്ക് നോട്ടീസ് നല്‍കിയെന്നും എഴുപത് കിലോയോളം ഇറച്ചി വിറ്റെങ്കിലും മനു മാത്രമാണ് പരാതി നല്‍കിയതെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജൂബി തോമസ് പറഞ്ഞു.

വെച്ചൂച്ചിറ നിരവ് അരീപ്പറമ്പില്‍ മനു തോമസും (44) കുടുംബവുമാണ് ഛര്‍ദിയുമായി വെള്ളിയാഴ്ച മൂന്നു മണിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. മനു തോമസ്, അദ്ദേഹത്തിന്‍റെ പിതാവ്, ഭാര്യ, കുടുംബ സുഹൃത്ത് എന്നിവര്‍ക്കാണ് ഉച്ചഭക്ഷണത്തിനൊപ്പം ഇറച്ചി കഴിച്ചതിന് ശേഷം ഛര്‍ദി അനുഭവപ്പെട്ടത്. ഇറച്ചി കഴിച്ചതോടെ അസ്വാഭാവികത അനുഭവപ്പെട്ടതായിട്ടാണ് ഇവര്‍ പറയുന്നത്. അഞ്ചു പേര്‍ കഴിച്ചെങ്കിലും നാലുപേര്‍ക്ക് മാത്രമാണ് ഛര്‍ദി അനുഭവപ്പെട്ടിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അസ്വസ്ഥത ആരംഭിച്ചത്. തുടര്‍ന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍ നേരിട്ട് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഇല്ലാതെ വന്നതോടെ മനു തോമസും നേരിട്ടു ഇവരെ വിളിച്ചിരുന്നെങ്കിലും സഹായിക്കുന്ന തരത്തിലായിരുന്നില്ല ഇവരുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...