ഭക്ഷണാവശിഷ്ടങ്ങള്‍ ഇനി ജൈവവളം ; നഗരസഭയുടെ സ്വന്തം ‘പാം ബയോ ഗ്രീന്‍’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ ഇനി തലവേദനയാകില്ല. അവശിഷ്ടങ്ങളില്‍ നിന്നും ജൈവ വളം ഉല്‍പാദിപ്പിച്ച് ‘പാം ബയോ ഗ്രീന്‍ മാന്യൂര്‍’ എന്ന പേരില്‍ വിപണയില്‍ എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭ. ഫുഡ്‌സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 15 ടണ്‍ ജൈവ വളം നിര്‍മിച്ചു. 2.3 ടണ്‍ വില്‍പന നടത്തി.
മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്‌സ്‌കേപ്പിങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, എസ് പി ഓഫീസുകളില്‍ നിന്നും പ്രതിദിനം 70 കിലോ ജൈവ മാലിന്യം ബയോ ബിന്‍ കാമ്പസ് വഴി ശേഖരിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് വരെ ഹരിതകര്‍മ സേനാംഗങ്ങള്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കും. മാസം 30 രൂപ നിരക്കില്‍ യൂസര്‍ ഫീ ഈടാക്കും. ശേഖരിക്കുന്ന ജൈവ മാലിന്യം പോര്‍ട്ടബിള്‍ ബയോ ബിന്നില്‍ നിക്ഷേപിക്കും. ബിന്നിലെ മാലിന്യം ഒന്നര മാസം കൊണ്ട് സമ്പൂര്‍ണ ജൈവ വളമാകും. തുടര്‍ന്ന് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കും. കിലോയ്ക്ക് 20 രൂപയാണ് നിരക്ക്. കുടുംബശ്രീ ഓണ്‍ലൈനിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവവളത്തിന് വിപണി കണ്ടെത്താനും നഗരസഭ ലക്ഷ്യമിടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...