ഓൺലൈൻ ടാസ്‌ക്കുകൾ നൽകി അധിക വരുമാനം വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജരെ കബളിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓൺലൈൻ ടാസ്‌ക്കുകൾ നൽകി അധിക വരുമാനം വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജരെ കബളിപ്പിച്ചു. തന്റെ 2.59 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് ഇയാൾ പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ജൂൺ 30നാണ് തട്ടിപ്പ് സംഘം ബാങ്ക് മാനേജറെ കബളിപ്പിച്ചത്. മുംബൈ സ്വദേശിയായ യുവ ബാങ്ക് മാനേജരുടെ പരാതിയിൽ ബാന്ദ്ര-കുർള കോംപ്ലക്സ് സൈബർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജൂൺ 30ന് രാവിലെ 10 മണിയോടെ ജോലിസ്ഥലത്തായിരിക്കുമ്പോഴാണ് ഇയാൾക്ക് ഒരു സന്ദേശം ലഭിച്ചത്. ഓൺലൈൻ ടാസ്‌ക്കുകളിലൂടെ അധിക വരുമാനം ലഭിക്കുമെന്നായിരുന്നു ഇതിലെ വാഗ്ദാനം.

അയച്ചുതരുന്ന വിവിധ ലിങ്കുകൾ തുറക്കാനും അതിലെ ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യാനുമായിരുന്നു നിർദേശം. ശേഷം തെളിവായി സ്ക്രീൻഷോട്ടുകൾ അയച്ചുകൊടുക്കണം. ഇങ്ങനെ ചെയ്യുന്ന ഓരോ ടാസ്‌ക്കിനും 50 രൂപയായിരുന്നു പ്രതിഫലം പറഞ്ഞത്. ഇത് സമ്മതിച്ച് മറുപടി നൽകി തുടർന്ന് തട്ടിപ്പുകാർ ബാങ്ക് മാനേജറെ മാനേജരെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും നിരവധി ടാസ്‌ക്കുകൾ നൽകുകയും ചെയ്തു. ഇതൊക്കെ പൂർത്തിയാക്കിയതിന് ശേഷം 2,500 രൂപ പ്രതിഫലമായി ബാങ്ക് അക്കൗണ്ടിൽ എത്തി. ഇതോടെ വിശ്വാസമായി. പിന്നീട് പ്രീപെയ്ഡ് ടാസ്‌ക്കുകൾക്കായി മുൻകൂട്ടി പണം ആവശ്യപ്പെട്ടു. ജൂൺ 30നും ജൂലൈ ഒന്നിനും ഇടയിൽ ആകെ 2.59 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ അയച്ചുകൊടുത്തതായി എഫ്ഐആറിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...