എറണാകുളത്ത് രണ്ടിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 115 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 115 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നോർത്ത് കിടങ്ങൂരിൽ 91.17 ഗ്രാം എംഡിഎംഎയുമായി ഒരാളും തൈക്കൂടത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നോർത്ത് കിടങ്ങൂരിൽ നിന്ന് എഡ്വിൻ ഡേവിസ്(33) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 91.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൈക്കൂടത്ത് സ്വകാര്യ ലോഡ്ജിൽ നിന്നാണ് ലിജിയ മേരി ജോയ്(34), സജിത്ത് ഷാജൻ (29സ്), വിഷ്ണു പ്രഹ്ളാദൻ എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 23.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും ചേർന്നാണ് പരിശോധനകൾ നടത്തിയത്. പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, ശ്രീജിത്ത്.എം.ടി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിജ ജോയ്, വിജി ടി.ജി എന്നിവരും കേസുകൾ കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...