സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ എളുപ്പമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ എളുപ്പമാകുന്നു. 25 സെന്റ് ഭൂമി വരെയുളള തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാൻ അനുമതി. അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാങ്മൂലം വാങ്ങി അപ്പോൾ തന്നെ അനുമതി നൽകാം. പിന്നീടുളള പരിശോധനയിൽ അപേക്ഷ തെറ്റാണെന്ന് തെളിഞ്ഞാൽ അനുമതി റദ്ദാക്കാം. റവന്യുവകുപ്പ് തയാറാക്കിയ പുതിയ മാർഗരേഖയിലാണ് ഈ നിർദ്ദേശം. ഭൂമി തരംമാറ്റലിനുളള 3ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദിവസേന ശരാശരി 700 അപേക്ഷകളാണ് റവന്യു ഓഫീസുകളിൽ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാർഗരേഖ തയാറാക്കിയത്. അപേക്ഷകകളിൽ തീരുമാനം എടുക്കാൻ അനുമതി ലഭിക്കാൻ ധാരാളം സമയം എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അത് ഒഴിവാക്കുന്നതിനുവേണ്ടി റവന്യൂ മന്ത്രി കെ രാജന്റെ മുൻകൈ പ്രത്യേക ഒരു മാർഗ്ഗരേഖ പുറത്തിറക്കിയത്.

സംസ്ഥാനത്ത് ലഭിച്ചിരിക്കുന്ന അപേക്ഷകളെ എല്ലാം ഓരോ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വേർതിരിക്കും. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് സീനിയോറിറ്റി നോക്കാതെ തന്നെ അപേക്ഷകൾ അയച്ചുകൊടുക്കും. ഈ അപേക്ഷകൾ നോക്കി ഒരു അദാലത്ത് വില്ലേജ് ഓഫീസർമാർ സംഘടിപ്പിക്കണം. ആ അദാലത്തിൽ വെച്ച് ബന്ധപ്പെട്ട അപേക്ഷകളിൽ നിന്ന് ഒരു സത്യവാങ്മൂലം എഴുതി വാങ്ങി അപ്പോൾ തന്നെ ഭൂമി തരം മാറ്റലിന് അനുമതി നൽകാം എന്നതാണ് ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന മാർഗരേഖയിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതോടുകൂടി സംസ്ഥാനത്ത് കെട്ടികിടക്കുന്ന വലിയ തോതിലുള്ള അപേക്ഷകൾ വലിയ തോതിൽ തീർപ്പാക്കാൻ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...