‘വായിച്ചു വളരുക ക്വിസ് 2025’ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുപ്പതാമത് ദേശീയ വായനദിന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായിച്ചു വളരുക ക്വിസ് 2025’ന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് തോമസ് അധ്യക്ഷത വഹിച്ചു.
പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കെ ഷിഹാദ് ഷിജു ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുമൂലപുരം എസ്എന്‍വി എസ് എച്ച് എസ് വിദ്യാര്‍ഥിനി അയനാ മേരി എബ്രഹാം രണ്ടും പെരിങ്ങനാട് ടിഎംടിഎച്ച്എസിലെ വൈഗ പ്രദീപ് മൂന്നും സ്ഥാനത്തെത്തി.
ചിത്രരചന മത്സരത്തില്‍ മഞ്ഞിനിക്കര എംഇയുപിഎസിലെ നിരഞ്ജന പി അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുമറ്റൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥി കനിഷ്‌ക് വി കൃഷ്ണ രണ്ടാമതും വളഞ്ഞവട്ടം കെവിയുപിഎസിലെ അബിറ്റാ അനീഷ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, വൈസ് ചെയര്‍മാന്‍ എസ് മീരാ സാഹിബ്, ക്വിസ് മാസ്റ്റര്‍ ബിനു രാജ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...