വായ്പ നിഷേധിച്ചു ; ബാങ്ക് ഓഫ് ഇന്ത്യയും അടൂര്‍ ബ്രാഞ്ച് മാനേജരും ചേര്‍ന്ന് അമ്പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭൂപണയ വായ്പയ്ക്ക് ബാങ്ക് ആവശ്യപ്പെട്ട ഫീസും രേഖകളും നല്‍കിയിട്ടും വായ്പ നിഷേധിച്ച ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കിന്റെ അടൂര്‍ ബ്രാഞ്ച് മാനേജരായിരുന്ന ബോബിന്‍ സി. ഡാനിയേലും പരാതിക്കാര്‍ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും ബാങ്ക് ഈടാക്കിയ പ്രോസസിംഗ് ഫീസും കൂടാതെ അയ്യായിരം രൂപ കോടതി ചെലവും നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗങ്ങളായ ഷാജിതാ ബീവി, നിഷാന്ത് തങ്കപ്പന്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്.

വായ്പ അനുവദിക്കുന്നതില്‍ ബാങ്ക് മനപ്പൂര്‍വമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ കമ്മീഷന്‍, പരാതിക്കാരായ അടൂര്‍ മണക്കാല മുഴങ്ങോടിയില്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍, ഭാര്യ അനിതകുമാരി എന്നിവര്‍ക്ക് നഷ്ടപരിഹാരത്തുക വിധി തീയതി മുതല്‍ ഒരുമാസത്തിനുള്ളില്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. അനില്‍ പി. നായര്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...