ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം. ശനി, ‍ഞായര്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാല്‍ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങള്‍ മുടങ്ങുന്നത്. ഇത് ഇടപാടുകാരെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കി.

ബാങ്കിങ് മേഖലയിലെ ഒന്‍പത് സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കുന്നത്. ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച ബാങ്ക് ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ പോലും ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടു. ചില ബാങ്കുകള്‍ സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സേവനങ്ങള്‍ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. എടിഎമ്മുകളില്‍ പണം നിറക്കാത്തതിനാല്‍ പലയിടത്തും പണം കുറഞ്ഞു തുടങ്ങി.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ  ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകള്‍ എല്ലാം ബാങ്ക് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...