ബാങ്കിങ്​ സേവനം തടസ്സപ്പെടാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: പൊ​തു​മേ​ഖ​ല- ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ കൂ​ട്ട​മാ​യി പോ​ളി​ങ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​തി​നാ​ല്‍ വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്കി​ങ്​ സേ​വ​നം ത​ട​സ്സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത. ജീ​വ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ പോ​കു​മ്പോൾ അ​ഞ്ച്, ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ല്‍ ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​മോ ര​ണ്ട്​ ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​മോ ഉ​ണ്ടാ​കാം. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ന്നി​ന്​ മാ​ത്ര​മാ​യി​രി​ക്കും പൂ​ര്‍​ണ​മാ​യും ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഒ​ന്നി​ന്​ വാ​ര്‍​ഷി​ക ക​ണ​ക്കെ​ടു​പ്പ്, ര​ണ്ട്​ ദുഃ​ഖ വെ​ള്ളി, നാ​ലി​ന്​ ഞാ​യ​ര്‍ എ​ന്നി​ങ്ങ​നെ അ​വ​ധി ദി​ന​ങ്ങ​ള്‍.

കൂ​ടാ​തെ, മാ​ര്‍​ച്ച്‌​ 27 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു​വ​രെ മൈ​​ക്രോ ഒ​ബ്​​സ​ര്‍​വ​ര്‍ ഡ്യൂ​ട്ടി കൂ​ടി പൊ​തു​മേ​ഖ​ല ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര്‍​ക്ക്​ വ​ന്ന​തി​നാ​ല്‍ 29 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു​വ​രെ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ര​യും ദി​വ​സ​ത്തെ അ​വ​ധി​യും ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ ഇ​ല​ക്​​ഷ​ന്‍ ഡ്യൂ​ട്ടി​യും എ.​ടി.​എം സേ​വ​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ലോ​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ ബാ​ങ്കി​ങ്​ ഇ​ട​പാ​ടു​ക​ള്‍ നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്​ ന​ല്ല​തെ​ന്ന്​ ലീ​ഡ്​ ഡി​സ്​​ട്രി​ക്​​ട്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...