കര്‍ണാടകയിലെ ശിവമോഗയില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയിലെ ശിവമോഗയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. ഒരു വിഭാ​ഗം സ്ഥാപിച്ച വി.ഡി. സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുല്‍ത്താന്‍റെ ബാനര്‍ സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നാലെ പോലീസ് എത്തി ബാനറുകള്‍ നീക്കം ചെയ്തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുസംഘങ്ങളേയും പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. ബാനറുകള്‍ നീക്കം ചെയ്ത പോലീസ് സ്ഥലത്ത് ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചതായും ജനക്കൂട്ടത്തെ നിയന്ത്രിച്ചതായും പോലീസ് വ്യക്തമാക്കി. കുത്തേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും പോലീസ് അറിയിച്ചു.

ബാനറുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്‍റെ പേരിലാണോ കത്തിക്കുത്ത് ഉണ്ടായതെന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...