കേരള ബാര്‍ കൗണ്‍സില്‍ അഴിമതി ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ബാര്‍ കൗണ്‍സില്‍ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റിസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തലശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സിജി അരുണ്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. വിജിലന്‍സ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കേറ്റ് വെല്‍ഫെയര്‍ സ്റ്റാമ്പ് അടിച്ച്‌ അഴിമതി നടത്തിയതായും ആരോപണമുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റ് ചന്ദ്രന്‍, സാബു സക്കറിയ, തമിഴ്‌നാട് സ്വദേശി മുത്തു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...