തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്തെ ബാര്‍ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍. ഇക്കാര്യം ചൂണ്ടികാണിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന് ബാർ അസോസിയേഷന്‍ നിവേദനം നല്‍കി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ബാറുകള്‍ അടഞ്ഞു കിടന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നതാണ് ബാര്‍ ഉടമകളുടെ ആവശ്യം. ലോക്ക്ഡൗണ്‍ കാരണം വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള സമയം മാര്‍ച്ച് 31 ല്‍ നിന്ന് മേയ് 31 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗം മദ്യത്തിന്റെ പാഴ്സല്‍ വിതരണം ബാറുകള്‍ക്കു കൂടി അനുവദിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലത്തെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍
RECENT NEWS
Advertisment