പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2250 ബോട്ടില്‍ സാനിറ്റൈസര്‍ നിര്‍മിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത്. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും താലൂക്ക് ആശുപത്രിയിലും കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിനും ഇന്‍ഫര്‍മേഷന്‍ ഓഫീസിനും ഇലക്ഷന്‍ വിഭാഗത്തിനും സാനിറ്റൈസര്‍ വിതരണം ചെയ്തു.
കോന്നി താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 200 ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ചാണ് സാനിറ്റൈസര്‍ നിര്‍മിച്ചത്. കോന്നി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്, ബിഡിഒ ഗ്രേസി സേവ്യര്‍ തുടങ്ങിയവര്‍ 125 എംഎല്ലിന്റെ 50 ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി.