തൊടുപുഴ : തൊണ്ണൂറുകാരിയായ മുത്തശ്ശിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ചീങ്കല്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതി ശ്രീജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി 10 നായിരുന്നു സംഭവം. പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുന്നത് മുന്‍പും പാപ്പിയമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാകാം തീകൊളുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.