മധ്യപ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് ആറ് തൊഴിലാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് ദുരന്തം. സാഗര്‍- ഛത്തര്‍പുര്‍ അതിര്‍ത്തിയില്‍ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികള്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് തിരിച്ച തൊഴിലാളികളുടെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

അപകട സ്ഥലത്തു നിന്നുള്ള  വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹത്തിനരികില്‍ വാവിട്ട് കരയുന്ന കുട്ടിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. കുട്ടിയുടെ അമ്മയാവാമെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ യുപിയിലെ ഓറയ്യ ജില്ലയിലുണ്ടായ ട്രക്ക്  അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...