ആരാധനാലയങ്ങൾ തുറക്കാൻ അനുമതി തേടി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ നിലയിൽ ലോക്ക്ഡൗൺ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുമെന്നും മാർ ജോർജ്ജ് ആലഞ്ചേരി കത്തിൽ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പള്ളികളിലെ കുർബാന പോലുള്ള ചടങ്ങുകളും നമസ്‌ക്കാരങ്ങളും ക്ഷേത്ര ദർശനങ്ങളും നിർത്തിവെച്ചിരിക്കുകയായിരുന്നു. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. അതേസമയം ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാൻ അനുമതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...