ഓംലെറ്റിന് 60 രൂപ : തര്‍ക്കത്തിനൊടുവില്‍ മദ്യശാലയിലെ ജീവനക്കാര്‍ യുവാവിനെ അടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: മദ്യശാലയിലുണ്ടായ തര്‍ക്കത്തിനിടെ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ഹൈദരാബാദ് ലങ്കര്‍ഹൂസ് സ്വദേശിയായ വികാസ് (34) എന്നയാളാണ് കൊല്ലപ്പെട്ടത്. ഉപ്പള്‍ മേഖലയിലെ ഒരു മദ്യശാലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

ഒരു സ്വകാര്യകമ്പനി ജീവനക്കാരനായ വികാസ് സുഹൃത്തായ ബബ്ലുവുമൊത്താണ് മദ്യപിക്കാനെത്തിയത്. മദ്യശാലയിലെ ഒരു പ്രൈവറ്റ് റൂമിലായിരുന്നു ഇരുവരും. ഇതിനിടെ വികാസ് ഒരു ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു. ഓംലെറ്റുമായെത്തിയ ജീവനക്കാരന്‍ ഇതിന്‍റെ പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓംലെറ്റിന്‍റെ വിലയായ അറുപത് രൂപ നല്‍കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. സംസാരം വാക്കുതര്‍ക്കത്തിലും പിന്നീട് അടിപിടിയിലും കലാശിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന വികാസും ബബ്ലുവും ചേര്‍ന്ന് ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ഇതോടെ അവിടെ ജോലി ചെയ്യുന്ന കൂടുതല്‍ ആളുകള്‍ അവിടേക്കെത്തിക്കുകയും സുഹൃത്തുക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വികാസ് മരിച്ചു. ബബ്ലു ഇപ്പോളും ആശുപത്രിയില്‍ തുടരുകയാണ്.സംഭവത്തില്‍ ഉപ്പള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...