Tuesday, May 21, 2024 12:16 pm

ഭാരത്​ ബന്ദില്‍ നിശ്ചലമായി രാജ്യതലസ്​ഥാനം ; ഗതാഗതക്കുരുക്ക് ഒന്നരകിലോമീറ്ററും പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഭാരത്​ ബന്ദില്‍ നിശ്ചലമായി രാജ്യതലസ്​ഥാനം. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററില്‍ അധികം ദൂരമാണ്​ ഡല്‍ഹി-ഗുരു​ഗ്രാം അതിര്‍ത്തിയിലെ ഗതാഗത തടസം.

ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുരു​ഗ്രാമില്‍നിന്ന്​ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ ഒരുങ്ങിയ വാഹനങ്ങളാണ്​ കുരുക്കില്‍ അകപ്പെട്ടത്​. കര്‍ഷക ബന്ദിന്‍റെ ഭാഗമായി ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന സുരക്ഷ -നിരീക്ഷണം ഡല്‍ഹി പോലീസ്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ കര്‍ഷക പ്രക്ഷോഭം. 40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ്​ പ്രക്ഷോഭം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയിട്ട്​ ഒരു വര്‍ഷം സെപ്​റ്റംബര്‍ 17ന്​ തികയും. ഇതേതുടര്‍ന്നാണ്​ ഭാരത്​ ബന്ദ്​ ആചരിക്കുന്നത്​.

കര്‍ഷക സംഘടനകളെ കൂടാതെ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി, ആം ആദ്​മി പാര്‍ട്ടി, സമാജ്​വാദി പാര്‍ട്ടി, തെലുങ്ക്​ദേശം പാര്‍ട്ടി തുടങ്ങിയവ ഭാരത്​ ബന്ദിന്​ പിന്തുണ അറിയിച്ചിരുന്നു. ഭാരത്​ ബന്ദിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍നിന്ന്​ ഗാസിപൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായി അടച്ചിരുന്നു. ഹരിയാന കുരുക്ഷേത്രയിലെ ഷാഹാബാദില്‍വെച്ച്‌​ ഡല്‍ഹി-അമൃത്​സര്‍ ദേശീയപാതയിലെ ഗതാഗതവും പൊലീസ്​ അടച്ചിരുന്നു. പഞ്ചാബ്​ -ഹരിയാന ​അതിര്‍ത്തിയിലെ ശംഭു ​അതിര്‍ത്തിയില്‍ വൈകിട്ട്​ നാലുമണിവരെ വാഹനങ്ങള്‍ കടത്തി​വിടില്ലെന്ന്​ കര്‍ഷകരും വ്യക്തമാക്കി.

കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററില്‍ അധികം ദൂരമാണ്​ ഡല്‍ഹി-ഗുരു​ഗ്രാം അതിര്‍ത്തിയിലെ ഗതാഗത തടസം. ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുരു​ഗ്രാമില്‍നിന്ന്​ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ ഒരുങ്ങിയ വാഹനങ്ങളാണ്​ കുരുക്കില്‍ അകപ്പെട്ടത്​. കര്‍ഷക ബന്ദിന്‍റെ ഭാഗമായി ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന സുരക്ഷ -നിരീക്ഷണം ഡല്‍ഹി പൊലീസ്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ്ങിനിടെ വാർത്താസമ്മേളനം നടത്തി ; ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി

0
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ഉദ്ധവ് താക്കറെ വാർത്താസമ്മേളനം നടത്തി...

മഴ ഇങ്ങെത്തിയിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിൽ ; ഗ്രാമപഞ്ചായത്തുകളില്‍ സാമ്പത്തിക പ്രതിസന്ധി

0
കോട്ടയം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പരിമിതി...

ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ സ്വകാര്യബസുകള്‍

0
റാന്നി : റോഡ് നിയമം പാലിക്കാതെ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ...

റാന്നി പഴവങ്ങാടി പഞ്ചായത്തിന്‍റെ മഴക്കാല പൂര്‍വ്വ ശുചീകരണം പ്രഹസനം

0
റാന്നി : പഴവങ്ങാടി പഞ്ചായത്തിന്‍റെ മഴക്കാല പൂര്‍വ്വ ശുചീകരണം പ്രഹസനമെന്ന് ആക്ഷേപം....