ഫോട്ടോയില്‍ മോന്‍സണ് ഒപ്പം കെ.സുധാകരന്‍ ; പരിചയമുണ്ടെന്ന് ജിജി തോംസണും ലാലി വിന്‍സെന്റും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനുള്ളത് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോൻസൺ മാവുങ്കലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും അടക്കമുള്ളവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്.

സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ വ്യക്തിത്വങ്ങളാണ് മോൻസൺ മാവുങ്കലിന് സന്ദർശകരായി ഉണ്ടായിരുന്നത്. ആ സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയിൽ. മോൻസൺ മാവുങ്കലിനെ പരിചയമുണ്ടെന്ന് ജിജി തോംസൺ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളിലൊരാളാണ് താൻ. മോൻസണും ഒരു രക്ഷാധികാരിയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് അത് കണ്ടത്.

ആരേയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തുക്കുടെ വലിയ ശേഖരമായിരുന്നു മോൻസണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാം ഒറിജിനലാണോ എന്ന കര്യത്തിൽ സംശയമുണ്ടായിരുന്നു. എല്ലാത്തിനും ആധികാരികമായ രേഖകളുണ്ടെന്നാണ് മോൻസൺ അവകാശപ്പെട്ടത്. ചിലതെല്ലാം കാണിക്കുകയും ചെയ്തിരുന്നു. താൽപര്യമില്ലാതിരുന്നതിനാൽ മുഴുവൻ വസ്തുനിഷ്ഠമായി നോക്കിയിരുന്നില്ല. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനായതിനാൽ സഹായം ലഭിക്കില്ലെന്ന് മനസിലായിരുന്നു. ഡിജിപിയെ അടക്കം പലരേയും അറിയാമോ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1999-2000 കാലഘട്ടത്തിൽ മോൻസണിന്റെ കേസുകൾ വാദിച്ചുള്ള പരിചയമാണുള്ളതെന്ന് ലാലി വിൻസെന്റും പറഞ്ഞു. ഒന്നു രണ്ട് പരാതികളിൽ ഹാജരായിട്ടുണ്ട്. ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ ഭക്ഷണം കഴിക്കാൻ വിളിച്ചു. 2017ലാണെന്നാണ് ഓർമ. കെ.സുധാകരൻ, ജിജി തോംസൺ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരടക്കം ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നു. പക്ഷേ കേസിന്റെ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...