Sunday, April 20, 2025 8:55 pm

ഭാരതപ്പുഴയില്‍ വെള്ളമില്ല ; മലമ്പുഴ ഡാം തുറന്നേക്കും

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ അവതാളത്തില്‍. ജ​ലക്ഷാ​മം കണക്കിലെടുത്ത് മ​ല​മ്പു​ഴ ഡാം ​തു​റ​ക്കാന്‍ നടപടി.

കേ​ര​ളാ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പ​മ്പ്  ഹൗ​സു​ക​ള്‍​ക്ക് വെ​ള്ളം പമ്പ്  ചെ​യ്യു​ന്ന​തി​നാ​യി ഡാം ​തു​റക്കാന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ആവശ്യപ്പെട്ട് യു.​ആ​ര്‍. പ്ര​ദീ​പ് എം.​എ​ല്‍.​എ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഈ ​ക​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാന്‍ ജ​ല വി​ഭ​വ വ​കു​പ്പു അ​ഡി​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് മു​ഖ്യ​മ​ന്ത്രി  നിര്‍ദ്ദേശിച്ചു.  ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ല​മ്പുഴ ഡാം ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചത്.

ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​ങ്കു​ളം, തൊ​ഴു​പാ​ടം എ​ന്നി പ​മ്പ്  ഹൗ​സു​ക​ള്‍​ക്ക് വെള്ളം പ​മ്പ്  ചെ​യ്യു​ന്ന​തി​നു ഭാ​ര​ത​പ്പു​ഴ​യി​ല്‍ ആ​വ​ശ്യ​മാ​യ നീ​രൊ​ഴു​ക്കും ജ​ല ല​ഭ്യ​ത​യും ഇല്ല. അതിനാല്‍ മണ്ഡലത്തിലെ ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ശു​ദ്ധജ​ല ക്ഷാ​മം നേരിടുന്നുണ്ട്.​ ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ​മ്പ്  ഹൗ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജ​ല​ലഭ്യത ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​ന് ഇ​ട​വി​ട്ടാ​ണ് മ​ല​മ്പുഴ ഡാം ​തു​റ​ക്കു​ക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...

അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി

0
റാന്നി: അങ്ങാടി പേട്ട ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടത്തി....

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...